NOTICE

Welcome to Floriculture blog....Blog page for I year class started... Please click on Home in the navigation bar... Question bank 2023 published....

Thursday, June 18, 2020

Unit 1 - Cultivation of Ornamental and flowering crops - Chapter 2 - Chrysanthemum - Notes

Chrysanthemum (ജമന്തി )

Dendranthema grandiflora  എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഈ പുഷ്പം Asteraceae എന്ന സസ്യ കുടുംബത്തില്‍ പെടുന്നു.

ക്രൈസാന്തെമം വളരക്കാലം മുന്‍പ് തന്നെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വരുന്ന ഒരു പുഷ്പ വിളയാണ്.  കിഴക്കിന്‍റെ റാണി, ശരത് കാല റാണി എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന ഈ പുഷ്പം ആഗോള വിപണിയില്‍ കട്ട് ഫ്ളവര്‍ ആയും ചട്ടിയില്‍ വളര്‍ത്തുന്ന പോട്ടഡ് പ്ലാന്‍റ് എന്ന നിലയിലും വാണിജ്യ പ്രാധാന്യമര്‍ഹിക്കുന്നു.

വൈവിധ്യവും ആകര്‍ഷകവുമായ വര്‍ണങ്ങളിലും ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്.  താരതമ്യേന എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതിനാലും വര്‍ഷത്തില്‍ എല്ലാ സീസണുകളിലും കൃഷി ചെയ്യാവുന്നതിനാലും പൂകൃഷിക്കാര്‍ക്കും പൂന്തോട്ട നിര്‍മ്മാതാക്കള്‍ക്കും  ഇവ വളരെ പ്രിയങ്കരമാണ്.

            ഈ സുന്ദര പുഷ്പങ്ങളുടെ ജډദേശം ചൈനയാണെന്ന് കരൂതപ്പെടുന്നുൂ. സുവര്‍ണ്ണ പുഷ്പം എന്നര്‍ത്ഥം വരുന്ന ക്രൈസോസ് (“Chrysos”) എന്നും ആന്തോസ് (“Anthos”) എന്നുമുള്ള രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ക്രൈസാന്തിമം എന്ന പേര് ലഭിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇവയുടെ ആദ്യകാല ഇനങ്ങള്‍ മഞ്ഞ നിറങ്ങളിലില്‍ ഉള്ളവയായിരുന്നു. എന്നാല്‍ ഇവയില്‍ സ്വാഭാവിക സങ്കരണവും കൃത്രിമ സങ്കരണങ്ങളും നടന്നതിനാലും ഇന്ന് ഏകദേശം മൂവായിരത്തിലേറെ ജമന്തി ഇനങ്ങളുള്ളതായി കരുതുന്നു.

ഉപയോഗങ്ങള്‍

ഇനി നമുക്ക് ക്രൈസാന്തെമത്തിന്‍റെ വിവിധ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. വിരിഞ്ഞു നില്ക്കുന്ന ചെറുപുഷ്പങ്ങള്‍ മാലകള്‍ ഉണ്ടാക്കാന്‍ വളരെ അനുയോജ്യമാണ്.

2. വലിയ പുഷ്പങ്ങള്‍ അലങ്കാരത്തിനും ബൊക്കെ ഫ്ളവര്‍ അറേഞ്ച്മെന്‍റ് എന്നിവയ്ക്കും ഉപയോഗിക്കാം.

3. ഉയരം കൂടിയ ഇനങ്ങള്‍ പൂന്തോട്ടങ്ങളുടെ പശ്ചാത്തലം ഒരുക്കാനും ഉയരം കുറഞ്ഞ കുള്ളന്‍ ഇനങ്ങള്‍ ഫ്ളവര്‍ ബെഡ്ഡുകള്‍ നിര്‍മ്മിക്കുവാനും ചട്ടികളില്‍ വളര്‍ത്തുവാനും ഉപയോഗിക്കാം.

4. നീളമുള്ള തണ്ടുകളോട് കൂറ്റിയ ഇനങ്ങള്‍ കട്ട്ഫ്ളവറിനായി ഉപയോഗിക്കുന്നു.

5. പൈറിത്രിന്‍ എന്ന കീടനാശക സ്വഭാവമുള്ള രാസവസ്തു അടങ്ങിയിരിക്കുന്നതിനാല്‍ കീടനാശിനി നിര്‍മ്മാണത്തിനായി ഇവയെ വളര്‍ത്താറുണ്ട്.

ജമന്തി ചെടിയുടെ പ്രധാന സവിശേഷതകള്‍:

ഭാഗീകമായി ദൃഢമായ തണ്ടോട് കൂടിയ ഇവ ദീര്‍ഘകാല സസ്യങ്ങള്‍ അഥവാ പെരെണിയല്‍സ് ആണ്. സാധാരണയായി 1 മീറ്റര്‍ വരെ ഉയരത്തില്‍ വളരൂന്ന ചെടികളാണൂള്ളതെങ്കിലും കൂറ്റിച്ചെടിയായി വളരുന്ന ഇനങ്ങളും നിലം പറ്റിവളരുന്ന ഇനങ്ങളും കണ്ടുവരുന്നു.

ഇവയുടെ ഇലകള്‍ കട്ടിയുള്ളതും ഓള്‍ട്ടര്‍നേറ്റ് അഥവാ ഏകാന്തരവുമാണ്.

നമുക്കിനി പുഷ്പങ്ങളുടെ പ്രത്യേകതകള്‍ നോക്കാം.  കുറേ ഫ്ളവര്‍ ഹെഡുകള്‍ ചേര്‍ന്ന ഒരു ഇന്‍ഫ്ളോറസന്‍സ് അഥാവ പൂങ്കുലകളായാണ് പുഷ്പങ്ങള്‍ ഉണ്ടാകൂന്നത്. ഒരോ ഫ്ളവര്‍ ഹെഡിലും രണ്ട് തരം ഫ്ളോറെറ്റുകള്‍ ഉണ്ടാകൂം.  പുഷ്പത്തിന്‍റെ മധ്യഭാഗത്തുള്ള ചെറിയ ഫ്ളോറെറ്റുകളെ ഡിസ്ക് ഫ്ളോറെറ്റ് എന്നൂം ചുറ്റിലുമായി കണുന്ന നീളം കൂടിയ ഫ്ളോറെറ്റുകളെ റെ ഫ്ളോറെറ്റുകളെന്നും  വിളിക്കുന്നു.

ഇനങ്ങള്‍ (Cultivars):

വലിയ തോതില്‍ സങ്കരണം നടന്നതിനാല്‍ വൈവിധ്യങ്ങളായ ഇനങ്ങള്‍ ജമന്തിയില്‍ ലഭ്യമാണ്. ക്രൈസാന്തിമത്തിന്‍റെ പ്രധാന ഇനങ്ങള്‍ അഥവാ കള്‍ട്ടിവാര്‍സ് ഇനി പറയുന്നവയാണ്. ക്രൈസാന്തിമം ഇനങ്ങളെ പല മാനദണ്ഡങ്ങളനുസരിച്ച് ഒട്ടനവധി വര്‍ഗീകരണങ്ങള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. 

1.ഇന്‍കര്‍വ്ഡ്: ഇവയ്ക്ക് ഒത്ത ഒരു പന്തിന്‍റെ രൂപമാണ്. ഉദാഹരണം: സ്നോബാള്‍, ചന്ദ്രമാ

2.റിഫ്ളക്സ്ഡ്: തെല്ലു വളഞ്ഞ് തൂങ്ങിയ കൂഞ്ഞ് പൂക്കള്‍ ഉള്ളത് റിഫ്ളക്സ്ഡ് ഉദാഹരണം: സ്റ്റാര്‍ ഓഫ് ഇന്ത്യ, കസ്തൂര്‍ബാ ഗാന്ധി

3.ഇന്‍കര്‍വിങ്ങ് :  ഇതളുകള്‍ നിശ്ചിത രൂപമില്ലാതെ വളഞ്ഞതാണ് ഇന്‍കര്‍വിങ്ങ്. ഉദാഹരണം: ക്ലാസിക്ക് ബ്യട്ടി, ഡോ. എസ്. മുഖര്‍ജി

4.അനീമോണ്‍:  കുഴലു പോലെയുള്ള മധ്യഭാഗവും ഒറ്റയിതളുകളുള്ളവയുമാണ് അനീമോണ്‍ എന്ന് ഇനങ്ങള്‍. ഉദാഹരണം: ക്ലൗഡ് ബാങ്ക്, റെഡ് അഡ്മിറല്‍

5. പോംപോണ്‍:   തീരെ ചെറുപുഷ്പങ്ങളുള്ളവയാണ് പോംപോണ്‍. ഉദാഹരണം: അപ്സര, ബീര്‍ബല്‍ സാഹിനി.

6. സിങ്കിള്‍സ് : അഞ്ചിതളുള്ളത് സിങ്കിള്‍സ്. ഉദാഹരണം ജോണ്‍ ഹെലന്‍, സൂര്യ

7.  സ്പൈഡര്‍ :   നീണ്ട റേ ഫ്ളൊററ്റുകളുടെ അഗ്ര ഭാഗത്ത് കൊളുത്ത് പോലുള്ളവ സ്പൈഡര്‍ എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണം: ഗീതഞ്ജലി, മിസ്. യൂണിവേഴ്സ്.

8. സ്പൂണ്‍: ഇതളുകളുടെ അഗ്ര ഭാഗം സ്പൂണിന്‍റെ ആകൃതിയിലുള്ളത് സ്പൂണ്‍ - പിങ്ക് കാസ്കറ്റ്, പുഷ്പഹന്‍സ്

9. കൊറിയന്‍സ്: വ്യക്തമായ മധ്യഭാഗവും സ്റ്റ്രാപ്പ് പോലുള്ള റെ ഫ്ളൊററ്റുകളും ചെറിയ ഒറ്റയോ ഇരട്ടയോ പൂക്കള്‍ ഉള്ളതുമായ ഇനങ്ങള്‍ കൊറിയന്‍സ് എന്നാണ് അറിയപ്പെടുന്നത്.

10. റയോണാന്‍റിസ്:  .തൂവലുപോലെ ഇതളുള്ള ഇനങ്ങളാണ് റയോണാന്‍റിസ്.

ഇവയുടെ വളര്‍ച്ചാരീതി അനുസരിച്ച് മറ്റൊരു വര്‍ഗ്ഗീകരണം കൂടി നിലവിലുണ്ട്

1. സ്റ്റാന്‍റാര്‍ഡ്സ്: ഒരു ചെടിയില്‍ നിന്ന് ഒരൂ വലിയ പുഷ്പം മാത്രം വളര്‍ത്തിയെടുക്കാന്‍ ഉതകൂന്ന ഇനങ്ങളാണ് സ്റ്റാന്‍റാര്‍ഡ്സ്. ഇവയുടെ പാര്‍ശ്വമുകുളങ്ങള്‍ നൂള്ളിക്കളഞ്ഞ് ഒരൂ വലിയ പുഷ്പം മാത്രം വളര്‍ത്തിയെടുക്കാം.

വെള്ളപൂക്കള്‍ ഉള്ള വൈറ്റ് ജയന്‍റ്

മഞ്ഞ പൂക്കള്‍ ഉള്ള സൂപ്പര്‍ ജയന്‍റ്

പിങ്ക് പൂക്കള്‍ ഉള്ള പിങ്ക് ഷാമ്പെയിന്‍, ചുവന്ന പുഷ്പങ്ങള്‍ ഉള്ള റെഡ് ആനി, ബ്രോണ്‍സ് പുഷ്പങ്ങള്‍ ഉള്ള ബ്രോണ്‍സ് പ്രിന്‍സസ് ആനി, പര്‍പ്പിള്‍ നിറമുള്ള പര്‍പ്പിള്‍ ആനി എന്നിവ സ്റ്റാന്‍റാര്‍ഡ് ക്രൈസാന്തിമം ഇനങ്ങളാണ്.

2. സ്പ്രെ: അഗ്രമുകുളം നൂള്ളിക്കളഞ്ഞ് പാര്‍ശ്വമുകൂളങ്ങളെ പ്രോത്സാഹിപ്പിച്ച് ധാരാളം ചെറുപുഷ്പങ്ങള്‍ ഉണ്ടാക്കിയെടുക്കവുന്ന ഇനങ്ങളാണ് സ്പ്രെ.

വെളുത്ത പുഷ്പങ്ങളോട് കൂടിയ സൂപ്പര്‍ വൈറ്റ്, മഞ്ഞ പൂക്കളോട് കൂടിയ സണ്‍ ബീം, പിങ്ക് പുഷ്പങ്ങളോട് കൂടിയ മാര്‍ബിള്‍, നീല പുഷ്പങ്ങളുള്ള ബ്ലൂ മാര്‍ബില്‍, ചുവന്ന പുഷ്പങ്ങളോട് കൂടിയ റെഡ് ഗാലക്സി എന്നിവ സ്പ്രെ ടൈപ്പ് ക്രൈസാന്തിമത്തിന് ഉദാഹരണങ്ങളാണ്.

3. പോട്ട് മംസ്: 6 മുതല്‍ 9 ഇഞ്ച് ഉയരത്തില്‍ വളരൂന്ന ഇവ ചെറുപുഷ്പങ്ങളുള്ളവയും ചട്ടികളിലും പൂന്തോട്ടങ്ങളിലും അലങ്കാരത്തിനായി ഉപയോഗിക്കാവുന്നവയുമാണ്.

വെളുത്ത പൂക്കളോട് കൂടിയ മൗണ്ടെയിന്‍ സ്നോ, മഞ്ഞ പൂക്കളോട് കൂടിയ സ്റ്റാര്‍ ഗോള്‍ഡ്, പിങ്ക് പുഷ്പങ്ങളോട് കൂടിയ ആള്‍വെയ്സ് പിങ്ക്, ബ്രോണ്‍സ് നിറത്തിലുള്ള കോപ്പര്‍ ഹോസ്റ്റെസ്, പര്‍പ്പിള്‍ നിറത്തിലുള്ള റോയല്‍ പര്‍പ്പിള്‍ എന്നിവ് പോട്ട് മംസിന് ഉദാഹരണങ്ങളാണ്.

ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസേര്‍ച്ച് സ്റ്റേഷന്‍ പുറത്തിറക്കിയ ഇനങ്ങളാണ് കീര്‍ത്തി, പങ്കജ്, രാഖി, രവി കിരണ്‍, റെഡ് ഗോള്‍ഡ് എന്നിവ.

കാലാവസ്ഥയും വളര്‍ച്ചാകാലവും

ഉഷ്ണമേഖലാ മിതോഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെടികളാണ് ജമന്തികള്‍.

സൂര്യപ്രകാശവും ഊഷ്മാവുമാണ് ജമന്തിയുടെ പുഷ്പിക്കലിനെ ബാധിക്കുന്ന രണ്ട് കാലാവസ്ഥാ ഘടകങ്ങള്‍.

ഇവയ്ക്ക് അനുയോജ്യമായ പകല്‍ താപനില 20 മുതല്‍ 25 ഡിഗ്രി സെല്ഷ്യസ് വരെയും രാത്രി താപനില 15 മുതല്‍ 20 ഡിഗ്രി സെല്ഷ്യസ് വരെയുമാണ്. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്നവയും എന്നാല്‍ തണല്‍ തീരെ ഇഷ്ടപ്പെടാത്തവയുമാണ് ജമന്തി ചെടികള്‍.

ഇതൊരൂ ഷോര്‍ട്ട് ഡെ പ്ലാന്‍റാണ്. ഇവയ്ക്ക് പുഷ്പിക്കുന്നതിനും നല്ല വളര്‍ച്ച ഉണ്ടാകൂന്നതിനും ഹ്രസ്വ ദിനങ്ങളാണ് അനുയോജ്യം.

ദീര്‍ഘ ദിനങ്ങളുള്ള സീസണില്‍ ഇവ പുഷ്പിക്കാറില്ല.

ജൂണ്‍ - ജൂലൈ, സെപ്തമ്പര്‍ ഒക്ടോബര്‍ മാസങ്ങളാണ് ജമന്തി നടാന്‍ അനുയോജ്യമായ സമയം.

70 മുതല്‍ 90 ശതമാനം ആപേക്ഷിക ആര്‍ദ്രതയാണ് ഇവയ്ക്ക് അനുയോജ്യം.

സമുദ്ര നിരപ്പില്‍ നിന്നൂം 1200 മീറ്റര്‍ ഉയര്‍ത്തിലുള്ള പ്രദേശങ്ങളില്‍ വരെ ഇവ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്.

മണ്ണ്

നല്ല നീര്‍വാര്‍ച്ചയുള്ള റെഡ് ലോം സോയിലും നല്ല വായുസഞ്ചാരം അഥവാ എയറേഷന്‍ ഉള്ള സാന്‍റി സോയിലിലും ഇവ നന്നായി വളരും.

ജമന്തിയുടെ വേരൂകള്‍ നാര് വേരൂകള്‍ അഥവാ ഫൈബ്രസ് റൂട്ട്സ് ആയത് കൊണ്ട് ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ചെടിക്ക് ദോഷകരമാണ്. ന്യൂട്രല്‍ പി.എച്ച് ഉള്ളതോ ചെറിയ അമ്ലത്വമുള്ളതോ ആയ മണ്ണാണ് ജമന്തി കൃഷിക്ക് അനുയോജ്യം.

പ്രവര്‍ദ്ധന രീതികള്‍

ഇനി നമുക്ക് ജമന്തിയിലെ പ്രവര്‍ദ്ധന രീതികള്‍ ഏതെല്ലാമെന്ന് നോക്കാം. കായിക പ്രവര്‍ദ്ധനത്തിലുടെയും വിത്ത് മുഖേനയും ഇവ പ്രവര്‍ദ്ധനം നടത്താം.

പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് സാധാരണയായി വിത്ത് വഴിയുള്ള പ്രവര്‍ദ്ധന രീതി അവലംബിക്കുന്നത്.

ചെടിയുടെ ചുവട്ടില്‍ നിന്നും മുളച്ച് വരുന്ന സക്കറുകള്‍ അഥവാ കന്ന് തൈകള്‍ വഴിയോ നന്നായി വളരുന്ന ആരോഗ്യമുള്ള കാണ്ഡത്തിന്‍റെ അഗ്രഭാഗം മുറിച്ച് നട്ടോ ആണ് കായിക പ്രജനനം നടത്തുന്നത്. നഴ്സറികളില്‍ സ്റ്റോക്ക് പ്ലാന്‍റുകള്‍ നിര്‍മ്മിക്കാനാണ് സാധാരണയായി സക്കറുകള്‍ ഉപയോഗിക്കുന്നത്. ഇവയില്‍ നിന്നൂം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനായി 5 മുതല്‍ 7 സെന്‍റീ മീറ്റര്‍ വലിപ്പമുള്ള അഗ്രകാണ്ഡ ഛേദം അഥവാ ടെര്‍മിനല്‍ കട്ടിങ്ങ് ആണ് ഉപയോഗിക്കുന്നത്.

സക്കറുകള്‍ ഉപയോഗിച്ചുള്ള സ്റ്റോക്ക് പ്ലാന്‍റ് നിര്‍മ്മാണം:

ഇനി നമുക്ക് സക്കറുകളില്‍ നിന്ന് സ്റ്റോക്ക് പ്ലാന്‍റ് നിര്‍മ്മിക്കുന്നതെങ്ങിനെയെന്ന് നോക്കാം.   ഭൂകാണ്ഡത്തില്‍ നിന്നും സക്കറുകള്‍ വേര്‍തിരിച്ച് ജനുവരി മാസം നഴ്സറികളില്‍ നട്ട് പിടിപ്പിക്കുന്നു. നന്നായി ശാഖകള്‍ ഉണ്ടാകുന്നതിനും ചെടി കരൂത്തുറ്റതായി നിലനിര്‍ത്തുന്നതിനും തുടര്‍ച്ചയായി പിഞ്ചിങ്ങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. പിഞ്ചിങ്ങ് ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്നു. ജൂണ്‍ മാസം വരെ തുടര്‍ച്ചയായി എല്ലാ മാസങ്ങളിലും പിഞ്ചിങ്ങ് നടത്തേണ്ടതാണ്. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ പിഞ്ചിങ്ങിന് ശേഷം ലഭിക്കുന്ന കട്ടിങ്ങുകള്‍ മദര്‍ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നു.

ഇനി നമുക്ക് ടെര്‍മിനല്‍ കട്ടിങ്ങുകള്‍ തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം. മൂന്നാമത്തെ പിഞ്ചിങ്ങിന് ശേഷം ലഭിക്കുന്ന ടെര്‍മിനല്‍ കട്ടിങ്ങുകളാണ് നടാനായി ഉപയോഗിക്കുന്നത്. ഇങ്ങനെയെടുക്കുന്ന കട്ടിങ്ങുകളുടെ അടിഭാഗത്തുള്ള ഇലകള്‍ നീക്കം ചെയ്യേണ്ടതാണ്. വേഗത്തില്‍ വേര് പിടിക്കൂന്നതിനായി കട്ടിങ്ങുകളുടെ അടിഭാഗം 1000 പി പി എം വീര്യമുള്ള ഐ ബി എ എന്ന റൂട്ടിങ്ങ് ഹോര്‍മോണില്‍ മുക്കിയതിന് ശേഷം നടാവുന്നതാണ്. ഇതോടൊപ്പം അടിഭാഗം ഏതെങ്കിലും കോപ്പര്‍ കുമിള്‍ നാശിനിയില്‍ മുക്കി നടുന്നത് കുമിള്‍ രോഗ ബാധ ഒഴിവാക്കാന്‍ സഹായിക്കും.

വിള പരിചരണ മുറകള്‍:

നിലമൊരുക്കല്‍:

ജമന്തി നന്നായി വളരാന്‍ നിലം നന്നായി ഒരുക്കേണ്ടതാണ്. നടാനായി തെരഞ്ഞെടുത്ത സ്ഥലം രണ്ട് മുതല്‍ മൂന്ന് തവണ നന്നായി ഉഴുത് നിരപ്പാക്കേണ്ടതാണ്. ബേസല്‍ ഡോസ് അഥവാ അടിവളമായി സ്ക്വയര്‍ മീറ്ററിന് 5 കിലോഗ്രാം എന്ന തോതില്‍ ഫാം യാര്‍ഡ് മാന്യുവര്‍ അഥവാ കാലിവളം ചേര്‍ത്ത് കൊടുക്കേണ്ടതാണ്.

നടീല്‍:

 ജൂണ്‍ - ജൂലൈ, സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളാണ് നടീലിന് അനുയോജ്യം.

സ്പേസിങ്ങ്:

30 : 30 cm അകലത്തിലാണ് ചെടികള്‍ നടേണ്ടത്.

വളപ്രയോഗം:

ജമന്തി കൃഷിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്ന എന്‍. പി. കെ യുടെ അളവ് ഹെക്ടറിന് 125:120:25 കിലോഗ്രം ആണ്. ചതുരശ്ര മീറ്ററിന് 5 കിലോഗ്രാം   കാലിവളവും 62.5 കിലോ ഗ്രാം നൈട്രജന്‍, 120 കിലോഗ്രാം ഫോസ്ഫറസ് 25 കിലോഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി നല്കേണ്ടതാണ്.   നട്ട് 30 ദിവസങ്ങള്‍ക്ക് ശേഷം ബാക്കി പകൂതി നൈട്രജന്‍ അതായത് 62.5 കിലോഗ്രാം ടോപ് ഡ്രസിങ്ങ് അഥവാ മേല്‍ വളമായി നല്കേണ്ടതാണ്.

0.25% സിങ്ക് സള്‍ഫേറ്റും 0.5% മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ന്ന സൂക്ഷ്മവള മിശ്രിതം ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ്.

ജലസേചനം:

ആദ്യത്തെ മാസം ആഴ്ചയില്‍ രണ്ട് തവണ ജലസേചനം നടത്തേണ്ടതാണ്. പിന്നീട് ആഴ്ചയില്‍ ഒരു തവണ വെള്ളം നല്കിയല്‍ മതിയാകും. ചുവട്ടില്‍ കുടുതല്‍ വെള്ളം കെട്ടിക്കിടക്കുന്നത് ചെടികളുടെ വേരുകള്‍ക്ക് ദോഷം ചെയ്യും.

സ്പെഷ്യല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ പ്രാക്ടീസുകള്‍:

ഇനി നമുക്ക് ജമന്തിയില്‍ ചെയ്യേണ്ടുന്ന ചില പ്രത്യേക പരിചരണമുറകള്‍ ഏതെല്ലാമെന്ന് നോക്കാം.

1. സ്റ്റേക്കിങ്ങ്/ താങ്ങ് നല്കല്‍:

ചെടികളെ ലംബമായി നിര്‍ത്താനൂം പുഷ്പങ്ങളുടെയും ചെടിയുടെയും കൃത്യമായ ആകൃതി നിലനിര്‍ത്താനുമാണ് സ്റ്റേക്കിങ്ങ് ചെയ്യുന്നത്. എല്ലാ ഇനങ്ങള്‍ക്കൂം സ്റ്റേക്കിങ്ങ് ചെയ്യണമെന്നില്ല. ഒറ്റ പുഷ്പം മാത്രം വളര്‍ത്തിയെടുക്കൂന്ന ചെടികള്‍ക്ക് ഒരു താങ്ങ് അഥവാ സിംഗിള്‍ സ്റ്റേക്ക് മതിയാകും. ചെറു പുഷ്പങ്ങള്‍ ഉണ്ടാകുന്ന ഇനങ്ങള്‍ക്ക് 5 മുതല്‍ 8 വരെ താങ്ങുകള്‍ നല്കാറുണ്ട്.

 

2.  പിഞ്ചിങ്ങ്:

തൈകളുടെ മുകള്‍ ഭാഗത്തെ 1.5 മുതല്‍ 3 സെ മീ വരെ നീളമുള്ള അഗ്രഭാഗം നുള്ളിക്കളയുന്നതിനെയാണ് പിഞ്ചിങ്ങ് എന്ന് പറയുന്നത്.  സ്റ്റോപ്പിങ്ങ് എന്നൂം ഇത് അറിയപ്പെടുന്നു. തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അഗ്രമുകുളം ഛേദിച്ചു കളയുന്നത് പാര്‍ശ്വമുകുളങ്ങളെ പ്രോത്സാഹിപ്പിക്കൂകയും എല്ലാ പാര്‍ശ്വ ശാഖകളിലും പുഷ്പങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. സക്കറുകളിലും ടെര്‍മിനല്‍ കട്ടിങ്ങുകളിലും പിഞ്ചിങ്ങ് ചെയ്യാവുന്നതാണ്. നട്ട് നാലാഴ്ചയ്ക്ക് ശേഷമാണ് ഇത് ചെയ്യേണ്ടത്.

3.  ഡി സക്കറിങ്ങ്:

കൃത്യമായ ഇടവേളകളില്‍ സക്കറുകള്‍ മുറിച്ച് മാറ്റുന്നതിനെയാണ് ഡിസക്കറിങ്ങ് എന്ന് പറയുന്നത്. ചെടികള്‍ കരൂത്തുറ്റതായി നില നിര്‍ത്തുന്നതിനായി സക്കറുകള്‍ നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഡിസക്കറിങ്ങ് ചെയ്യാത്ത ചെടികള്‍ ക്ഷയിച്ചു പോകാന്‍ സാധ്യതയുണ്ട്.

4.  ഡീഷൂട്ടിങ്ങ്:

പാര്‍ശ്വ കാണ്ഡങ്ങള്‍ 2.5 സെ മി നീളമാകൂന്നതിന് മുന്‍പ് മുറിച്ച് മാറ്റുന്ന പ്രക്രിയയാണ് ഡീഷൂട്ടിങ്ങ്. ഇത് കൃത്യമായ ഇടവേളകളില്‍ ചെയ്യേണ്ടതാണ്. വലിയ പുഷ്പങ്ങള്‍ ഉണ്ടാകുന്ന ലാര്‍ജ് ഫ്ളവേര്‍ഡ് ഇനങ്ങളിലും അലങ്കാരത്തിനായി ഉപയോഗിക്കുന്ന ഡെക്കറേറ്റീവ് ഇനങ്ങളിലുമാണ് സാധാരണയായി ഇത് ചെയ്യുന്നത്. ഒരൂ ചെടിയില്‍ നിന്ന് ഒന്നോ മൂന്നോ പുഷ്പങ്ങള്‍ മാത്രം വളര്‍ത്തിയെടുക്കുന്നതിനും പുഷ്പങ്ങളുടെ ഗുണ നിലവാരം ഉറപ്പ് വരൂത്തുന്നതിനുമാണ് ഡീഷൂട്ടിങ്ങ് ചെയ്യുന്നത്. 

ഡിസ്ബഡ്ഡിങ്ങ്:

പൂമൊട്ടുകള്‍ നീക്കം ചെയ്ത് നമൂക്കാവശമായ നല്ല വലിപ്പമുള്ളതും ഗുണനിലവരമുള്ളതുമായ ഒറ്റപുഷ്പമോ ഗുണനിലവരമുള്ള ചെറുപുഷ്പങ്ങളോ ഉണ്ടാക്കിയെടുക്കൂവാന്‍ സഹായിക്കുന്ന ഒരു പ്രത്യേക പരിചരണ മുറയാണ് ഡിസ്ബഡ്ഡിങ്ങ്. ഒരു ചെടിയില്‍ നിന്നും മൂന്ന് പുഷ്പങ്ങള്‍ ലഭിക്കാനായി എങ്ങിനെയാണ് ഡിസ്ബഡ്ഡിങ്ങ് ചെയ്യേണ്ടത് എന്ന് നോക്കാം.

1. ജൂണ്‍ മാസം നട്ട ചെടിയുടെ ആദ്യ പിഞ്ചിങ്ങ് ആഗസ്ത് മാസത്തിലാണ് ചെയ്യേണ്ടത്. അഗ്ര മുകൂളം നീക്കം ചെയ്ത് മൂന്ന് പാര്‍ശ്വമുകുളങ്ങളെ മാത്രം വളരാനായി അനുവദിക്കുന്നു.

2.  ഒക്ടോബര്‍ മാസത്തില്‍ ഡിസ്ബഡ്ഡിങ്ങ് ചെയ്യാനാരംഭിക്കാവുന്നതാണ്.

3. വളരാനനുവദിച്ച പാര്‍ശ്വശിഖിരങ്ങളിലെ ഏറ്റവും നടുവിലത്തെ പൂമൊട്ട് അഥവാ സെന്‍ട്രല്‍ ബഡ് മാത്രം നിലനിര്‍ത്തി ബാക്കി എല്ലാ പൂമൊട്ടുകളും പാര്‍ശ്വ കാണ്ഡങ്ങളും മുറിച്ച് മാറ്റുന്നു.

ഇങ്ങനെ ഗുണമേډയുള്ള മൂന്ന് വലിയ പുഷ്പങ്ങള്‍ ഇവയില്‍ നിന്നും ലഭിക്കുന്നു.

ഇനി ഒരു  ചെടിയില്‍ നിന്നും  ഒറ്റ പുഷ്പം ലഭിക്കാനായി എങ്ങനെ ഡിസ്ബഡ്ഡിങ്ങ് ചെയ്യാമെന്ന് നോക്കാം.

ഇതിനായി പിഞ്ചിങ്ങ് ചെയ്യേണ്ടതില്ല. പ്രധാന കാണ്ഡം മാത്രം നിലനിര്‍ത്തി പാര്‍ശ്വകാണ്ഡങ്ങള്‍ എല്ലാം മുറിച്ച് മാറ്റുകയാണ് (ഡീഷൂട്ടിങ്ങ്) ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സെന്‍ട്രല്‍ ഷൂട്ടിലുള്ള ഒറ്റ പുഷ്പം മാത്രം വളര്‍ന്ന് വരികയും നമുക്ക് ഈ ചെടിയില്‍ നിന്നും ഒരു വലിയ പുഷ്പം ലഭിക്കുകയും ചെയ്യും.

ഇനി സ്പ്രെ ഇനങ്ങളില്‍ എങ്ങനെയാണ് ഡിസ്ബഡ്ഡിങ്ങ് ചെയ്യുന്നതെന്ന് നോക്കാം. ഇവയില്‍ അഗ്ര മുകൂളം (ടെര്‍മിനല്‍ ബഡ്) മുറിച്ച് മാറ്റുകയും പാര്‍ശ്വമുകുളങ്ങള്‍(ആക്സിലറി ബഡ്സ്) പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ധാരാളം ചെറുപുഷ്പങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

ട്രെയിനിങ്ങ്

കൃത്യമായ പിഞ്ചിങ്ങിലൂടെയും ശാഖകള്‍ കോതുന്നതിലൂടെയും ആകര്‍ഷകമായ ആകൃതിയില്‍ ചെടികളെ മാറ്റിയെടുക്കുന്ന പ്രക്രിയയാണ് ട്രെയിനിങ്ങ്.

ജമന്തിയിലെ വിവിധ ട്രെയിനിങ്ങ് രീതികള്‍ ഏതെല്ലാമെന്ന് നോക്കാം.

1. ബുഷ് ഫോം:-

കുറ്റിച്ചെടിയായി പരിവര്‍ത്തനം ചെയ്തെടുക്കൂന്ന രീതിയാണിത്. ഇത് സാധാരണയായി സ്പ്രെ ടൈപ്പ് ക്രൈസാന്തിമങ്ങളിലാണ് ചെയ്യുന്നത്

2. കാസ്കേഡ്:-

ഒരു വെള്ളാച്ചാട്ട പ്രവാഹം പോലെ പുഷ്പങ്ങള്‍ ഉണ്ടാകുന്ന രീതിയില്‍ ചെടികളെ പരിവര്‍ത്തനം ചെയ്തെടുക്കുന്നതാണ് ഈ രീതി. ഇതൊരു ജപ്പാനീസ് രീതിയാണ്. അനീമോണ്‍, കൊറിയന്‍ ഇനങ്ങളാണ് ഇതിനനുയോജ്യം.

3. കോണിഫോം:-

പ്രത്യേക പരിചരണത്തിലൂടെ ചെടികളെ സ്തൂപികാ രൂപികള്‍ അഥാവാ കോണിക്കല്‍ ഷേപ്പില്‍ ആക്കി മാറ്റുന്ന രീതിയാണിത്.

4. ഫാന്‍ ഫോം:-

ചെടികളെ ഫാനിന്‍റെ ആകൃതിയില്‍ മാറ്റിയെടുക്കുന്ന രീതിയാണിത്.

5. പോട്ട് മംസ്:-

ചട്ടികളില്‍ തൈ നട്ട് ഉയരത്തില്‍ വളരാന്‍ അനൂവദിക്കൂന്ന രീതിയാണിത്. ചെടിയുടെ അടിഭാഗം ഇലകളും ശാഖകളുമില്ലാതെ നഗ്നമായി നിലനിര്‍ത്തുകയും ചെയ്യും.

6. സെന്‍ റിന്‍ സുകൂറി:-

ഇതും ക്രൈസാന്തിമം ട്രെയിങ്ങിലെ ഒരൂ ജപ്പാനീസ് രീതി ആണ്. ڇഗ്രോയിങ്ങ് തൌസന്‍റ്സ് ഓഫ് ബ്ലൂംസ്ڈ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ട്രെയിനിങ്ങിലൂടെ ചെടികളെ ഒരൂ പ്രത്യേക ജ്യാമിതീയ രൂപങ്ങളില്‍ വളര്‍ത്തിയെടുക്കൂന്നൂ. ഒരു ചെടിയില്‍ 200 മുതല്‍ 300 വരെ പുഷ്പങ്ങള്‍ ഉണ്ടാകും. ചെടികള്‍ക്ക് 1.5 മുതല്‍ 2 മീറ്റര്‍ ഉയരവും 2 മീറ്റര്‍ വ്യാസവും ഉണ്ടാകും.

7. സ്റ്റാന്‍റാര്‍ഡ്:-

വലിയ പുഷ്പങ്ങളുണ്ടാവുന്ന ലാര്‍ജ് ഫ്ളവേര്‍ഡ് ഇനങ്ങളിലാണ് ഈ രീതി അവലംബിക്കുന്നത്.

കള നശീകരണം:

കളകള്‍ രൂക്ഷമാകൂന്ന മുറക്ക് 8 മുതല്‍ 10 തവണ വരെ വീഡിങ്ങ് അഥവാ കളനശീകരണം ചെയ്യേണ്ടതാണ്. ജമന്തികള്‍ കരുത്തോടെ വളരാന്‍ ഇത് സഹായിക്കുന്നു.

വളര്‍ച്ചാ ഹോര്‍മോണുകള്‍ അഥവാ പ്ലാന്‍റ് ഗ്രോത്ത് റെഗുലേറ്ററുകള്‍

50 പി പി എം ജിബ്ബര്‍ലിക്ക് ആസിഡ് ജമന്തി നട്ട് 30, 45, 60 ദിവസങ്ങളില്‍ തളിച്ച് കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ വിളവ് ലഭിക്കുന്നതാണ്.

സസ്യ സംരക്ഷണം:

ഇനി നമുക്ക് ജമന്തി കൃഷിക്ക് ഭീഷണിയായ പ്രധാന കീടങ്ങള്‍ ഏതെല്ലാമെന്ന് നോക്കം.

ഏഫിഡ്സ്, ഹെയറി കാറ്റര്‍പില്ലര്‍, ത്രിപ്സ് തുടങ്ങിയ കീടങ്ങളാണ് ജമന്തിയിലെ പ്രധാന ഇന്‍സെക്റ്റ് പെസ്റ്റുകള്‍. റെഡ് സ്പൈഡര്‍ മൈറ്റ്, നിമറ്റോഡുകള്‍ ഇവയാണ് ജമന്തിയില്‍ കാണപ്പെടുന്ന പ്രധാന നോണ്‍ ഇന്‍സെക്റ്റ് പെസ്റ്റുകള്‍.

ഇനി നമുക്ക് ജമന്തിയില്‍ പ്രധാനമായി കാണുന്ന രോഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ജമന്തിയില്‍ രോഗമുണ്ടാക്കുന്ന രോഗകാരികളെ അടിസ്ഥാനപ്പെടുത്തി നമുക്ക് രോഗങ്ങളെ കുമിള്‍ രോഗം അഥവാ ഫംഗല്‍ ഡീസിസസ്, ബാക്ടീരിയല്‍ രോഗങ്ങള്‍, വൈറസ് രോഗങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ജമന്തിയില്‍ കാണപ്പെടുന്ന പ്രധാന കുമിള്‍ രോഗങ്ങളാണ്, ഫ്യുസേരിയം വില്‍റ്റ് അഥവാ ഫ്യുസേരിയം വാട്ടം, റസ്റ്റ്, ലീഫ് സ്പോട്ട് അഥവാ ഇലപ്പുള്ളി രോഗം. ബാക്ടിരിയ ഉണ്ടാക്കൂന്ന പ്രധാന രോഗങ്ങളാണ്, ക്രൗണ്‍ ഗാള്‍, ബാക്ടീരിയല്‍ ബ്ലൈറ്റ് എന്നിവ. ക്രൈസാന്തെമം സ്റ്റണ്ട്, ക്രൈസാന്തെമം മൊസൈക്ക് എന്നിവ ജമന്തിയിലെ പ്രധാന വൈറസ് രോഗങ്ങളാണ്.

വിളവെടുപ്പ്

വിളവെടുപ്പ് സമയം - വിളവെടുപ്പ് സൂചകങ്ങള്‍

പൂര്‍ണ്ണമായി വിരിഞ്ഞ  പുഷ്പങ്ങള്‍ സാധാരണയായി അതിരാവിലെയാണ് വിളവെടുക്കുന്നത്.

ഇന്ത്യയില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ വിള റട്ടൂണ്‍ ചെയ്യാറുണ്ട്. റട്ടൂണ്‍ ചെയ്ത വിളകള്‍ പത്ത് മാസത്തോളം വയലില്‍ ഉണ്ടാകൂം. (ആറ് മാസം പ്ലാന്‍റ് ക്രോപ്പ് ആയും നാല് മാസം റട്ടൂണ്‍ ക്രോപ്പ് ആയും) നട്ട് മൂന്നാം മാസം മുതല്‍ വിളവ് ലഭിച്ച് തുടങ്ങുന്നു. നാല് ദിവസം കൂടുമ്പോള്‍ വിളവെടുപ്പ് നടത്താം

വിളവെടുപ്പ് സൂചകങ്ങള്‍ :-

സ്റ്റാന്‍റാര്‍ഡ് ക്രൈസാന്തമം ഇനങ്ങളില്‍ പൂര്‍ണ്ണമായി വിരിഞ്ഞ പുഷ്പങ്ങളെയാണ് വിളവെടുപ്പിന് തയ്യാറായതായി കണക്കാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ പുറമേയുള്ള റെ ഫ്ളോററ്റുകള്‍ പൂര്‍ണ്ണമായി വിരിഞ്ഞിരിക്കണം, അതുപോലെ തന്നെ ഡിസ്ക് ഫ്ളോററ്റുകള്‍ നീണ്ട് തുടങ്ങിയിരിക്കുകയും വേണം. ഈ ഘട്ടത്തിലാണ് സ്റ്റാന്‍റാര്‍ഡ് ഇനങ്ങള്‍ വിളവെടുക്കുന്നത്.

സ്പ്രേ ഇനങ്ങളില്‍ പൂക്കള്‍ മുഴുവനും വിരിയുകയും എന്നാല്‍ പൂമ്പൊടി കൊഴിഞ്ഞ് പോകും മുന്‍പുമായിട്ടാണ് സ്പ്രേ ഇനങ്ങള്‍ വിളവെടുക്കുന്നത്.

പോട്ട് മംസ് ഇനങ്ങളില്‍ പാതി വിരിഞ്ഞ പുഷ്പങ്ങളാണ് വിളവെടുക്കുന്നത്

 വിളവ്:

ഹെക്റ്ററിന് 9 മുതല്‍ 10 ടണ്‍ ആണ് പ്രധാന വിളയില്‍ നിന്നൂം ലഭിക്കൂന്നത്.

റട്ടൂണ്‍ വിളയില്‍ നിന്നും 4 മുതല്‍ 5 ടണ്‍ വരെ വിളവ് ലഭിക്കാറുണ്ട്.

പൂക്കളുടെ സംസ്കരണവും സംഭരണവും

തണ്ടുകള്‍ നിലത്ത് നിന്ന് 20 സെ മി മുകളില്‍ വച്ച് മുറിച്ച് 15 - 18 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള അസിഡിഫൈയിങ്ങ് സൊല്യൂഷനില്‍ മുക്കി വെക്കേണ്ടതാണ്.

ഗ്രേഡിങ്ങ്:

തണ്ടിന്‍റെ നീളം, പൂക്കളുടെ രൂപം അഥവാ അപ്പിയറന്‍സ്, പൂക്കളുടെ നിറം, അവയുടെ പുതുമ അഥവാ ഫ്രെഷ്നസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവയെ ഗ്രേഡ് ചെയ്യുന്നത്.

സ്റ്റാന്‍റാര്‍ഡ് ക്രൈസാന്തമം ഗ്രേഡിംഗ്:

ബ്ലൂ, ഗ്രീന്‍, റെഡ് എന്നിങ്ങനെയാണ് ഇവയുടെ ഗ്രേഡുകള്‍.

140 മില്ലീമീറ്റര്‍ പുഷ്പവ്യാസം ഉള്ളതും തണ്ടിന്‍റെ നീളം 76 സെ മീ ഉള്ളതുമായ പുഷ്പങ്ങള്‍ ബ്ലൂ ഗ്രേഡില്‍ വരുന്നു.

121 മില്ലീമീറ്റര്‍ പുഷ്പവ്യാസവും തണ്ടിന്‍റെ നീളം 76 സെ മീ ഉള്ളതുമായ പുഷ്പങ്ങല്‍ റെഡ് ഗ്രേഡില്‍ വരുന്നു.

102 മില്ലീമീറ്റര്‍ വ്യാസവും തണ്ടിന്‍റെ നീളം 61 സെ മീ ഉള്ളതുമായ പുഷ്പങ്ങള്‍ ഗ്രീന്‍ ഗ്രേഡിലും വരുന്നു.

സ്പ്രെ ക്രൈസന്തിമം ഗ്രേഡിംഗ്:

ഗോള്‍ഡ്. സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് ഇവ ഗ്രേഡ് ചെയ്യുന്നത്.

ഒരു സ്ലീവില്‍ 10 തണ്ടുകളും ആറോ അതിലധികമോ വിരിഞ്ഞ പുഷ്പങ്ങളും വിരിയാനിരിക്കുന്ന കുറച്ച് പുഷ്പങ്ങളും ഉള്ളവയെയാണ് ഗോള്‍ഡ് ഗ്രേഡില്‍ ഉള്‍പ്പെടുത്തുന്നത്.

ഒരു സ്ലീവില്‍ 15 തണ്ടുകളും 4 മുതല്‍ 6 പുഷ്പങ്ങളും വിരിയാനിരിക്കുന്ന കൂറച്ച് പുഷ്പങ്ങളും ഉള്ളവയാണ് സില്‍വര്‍ ഗ്രേഡില്‍ ഉള്‍പ്പെടുന്നത്.

ഒരു  സ്ലീവില്‍ 20 തണ്ടുകളും വിരിഞ്ഞ 3 പുഷ്പങ്ങളും വിരിയാനിരിക്കുന്ന കുറച്ച് പുഷപ്ങ്ങളോട് കൂടിയവയാണ് ബ്രോണ്‍സ് ഗ്രേഡില്‍ ഉള്‍പ്പെടുന്നത്.

ബഞ്ചിങ്ങ്:

പുഷ്പ സംസ്കരണത്തിന്‍റെ അടുത്ത ഘട്ടം ബഞ്ചിങ്ങ് ആണ്.   സ്റ്റാന്‍റാര്‍ഡ് ഇനങ്ങള്‍ 10 മുതല്‍ 12 എണ്ണം ഒന്നിച്ചാണ് ബഞ്ചിങ്ങ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതളുകള്‍ പരസ്പരം ഉടക്കാതിരിക്കാന്‍ പാക്കിങ്ങ് സമയാത്ത് ഇവയുടെ ഇടയില്‍ ടിഷ്യു പേപ്പര്‍ വയ്ക്കാറുണ്ട്. 200 മുതല്‍ 300 ഗ്രാം ഭാരം വരുന്ന കെട്ടുകളായാണ് സ്പ്രെ ക്രൈസാന്തിമം ബഞ്ച് ചെയ്യുന്നത്.

പാക്കിങ്ങ്:

പുഷ്പങ്ങള്‍ പ്ലാസ്റ്റിക് സ്ലീവില്‍ പൊതിഞ്ഞ് ഫൈബര്‍ ബോര്‍ഡ് ബോക്സിലാണ് പായ്ക്ക് ചെയ്യുന്നത്.

സംഭരണം:

ജമന്തി പൂക്കള്‍ കൂറഞ്ഞ താപനിലയില്‍ സൂക്ഷിച്ചാല്‍ അവയുടെ വിളവെടുപ്പാനന്തര ആയുസ്സ് അഥവാ പോസ്റ്റ് ഹാര്‍വസ്റ്റ് ലൈഫ് ദീര്‍ഘിപ്പിക്കാവുന്നതാണ്. 0.5 ഡിഗ്രി സെല്ഷ്യസില്‍ ജമന്തി പൂക്കള്‍ സൂക്ഷിച്ചാല്‍ ഇവ മൂന്ന് മുതല്‍ നാല് ആഴ്ചകള്‍ വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാം.

രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഇവ സൂക്ഷിച്ചാല്‍ രണ്ട് ആഴ്ചയോളം ഇവ കേടുകൂടാതെയിരിക്കും.


റീ ഹൈഡ്രേഷന്‍:

ദൂരസ്ഥലത്തേക്ക് കയറ്റി അയച്ചതും കൂടുതല്‍ കാലം സൂക്ഷിച്ചു വച്ചതുമായ പുഷ്പങ്ങള്‍ക്കൂം റീഹൈഡ്രേഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. സൂക്ഷിപ്പ് കാലത്ത് സംഭവിച്ച നിര്‍ജ്ജലീകരണം മാറ്റുന്നതിനായാണ് ഇവയെ റീഹൈഡ്രേറ്റ് ചെയ്യുന്നത്.

ജമന്തി പുഷ്പങ്ങള്‍ റീഹൈഡ്രേറ്റ് ചെയ്യുന്ന വിധം:

ജമന്തി പൂക്കളുടെ കെട്ടുകള്‍ അഥവാ ബഞ്ചുകള്‍ ഫൈബര്‍ ബോക്സില്‍ നിന്നും  പുറത്തെടുക്കുക.

അവയുടെ തണ്ടുകള്‍ അടിഭാഗത്ത് നിന്നും 2.5 സെ മീ മുറിച്ച് നീക്കുക.

ഇവയുടെ തണ്ടുകള്‍ 75 പി പി എം സിട്രിക് ആസിഡും 0.1 % ട്വീന്‍  20 എന്നിവ അടങ്ങിയ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തിലേക്ക് ഇറക്കി വെക്കുക.

അതിനു ശേഷം പ്രകാശം കൂറഞ്ഞ ഒരൂ തണുത്ത മുറിയില്‍ വെക്കുക.

ഏകദേശം രണ്ട് മണിക്കൂറിനകം ഈ ലായിനിയില്‍ മുക്കിവെച്ച പൂക്കളുടെ ടര്‍ജിഡിറ്റി തിരികെ ലഭിക്കുന്നതായി കാണാം.

ഇതിന് ശേഷം ഇവയെ 100 പി പി എം ഫൈസാന്‍ അല്ലെങ്കില്‍ 5 മുതല്‍ 10 പി പി എം സോഡിയം ഹൈഡ്രോക്സൈഡ അടങ്ങിയ ലായനിയില്‍ ഒരു തണുത്ത  മുറിയില്‍ സൂക്ഷിക്കുക.

വേസ് ലൈഫ് കൂട്ടനുള്ള മാര്‍ഗ്ഗങ്ങള്‍:

പുഷ്പങ്ങളുടെ സൂക്ഷിപ്പ് കാലം അഥവാ വേസ് ലൈഫ് വര്‍ദ്ധിപ്പിക്കൂന്നതിനായി 1.5 % സൂക്രോസ് 200 പി പി എം 8 ഹൈഡ്രോക്സിക്വിനോളിന്‍ സിട്രേറ്റ് എന്നിവ അടങ്ങിയ ലായിനിയാണ് ഉപയോഗിക്കുന്നത്.

No comments:

Post a Comment